മിന്നല്‍ ഹര്‍ത്താലിന് കാരണമായ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തും.! ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: കാസര്‍കോട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഡീന്‍ കുര്യാക്കോസിന് കോടതി പിഴ ചുമത്തി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തന്റെ നിലപാട് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു.

അന്നത്തെ സാഹചര്യം ഇപ്പോഴും നിലനിലനില്‍ക്കുകയാണ്. കാസര്‍കോട്ടെ വിഷയവും, അന്നത്തെ സാഹചര്യവും കോടതിയെ ബോധ്യപ്പെടുത്താനാകുമെന്നാണ് വിശ്വാസം. കോടതിയില്‍ പറയാനുള്ള കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ അറിയിക്കുമെന്നും ഡീന്‍ പറഞ്ഞു.

അനിവാര്യമായ സാഹചര്യമാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം അന്ന് പ്രധാനമായത്. മിന്നല്‍ ഹര്‍ത്താല്‍ നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് കണ്ടിട്ടില്ലെന്നാണ് സൂചിപ്പിച്ചതെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി. നാശനഷ്ടവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വലിയ കണക്ക് സമര്‍പ്പിച്ചതായാണ് അറിയുന്നത്. പറയാനുള്ളതെല്ലാം സത്യവാങ്മൂലത്തില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version