‘അയ്യോ വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ട്, സൂക്ഷിക്കണം’.! ഇന്റര്‍ കോമിലൂടെ തമാശ; ഒടുക്കം പുലിവാല് പിടിച്ച് ജീവനക്കാര്‍

കൊച്ചി: അയ്യോ വിമാനത്താവളത്തില്‍ ബോംബ്, ഇന്റര്‍ കോം വഴി തമാശയ്ക്കയച്ച് സന്ദേശമയച്ചത് ഒടുക്കം പുലിവാലായി. ജീവനക്കാരിയുടെ പണിയും പോയി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് നാടകം അരങ്ങേറിയത്.

ജീവനക്കാരി സുഹൃത്തായ മറ്റൊരു ജീവനക്കാരിക്ക് അയച്ച സന്ദേശമാണ് ഒടുക്കം കുരുക്കിലായത്. ഇന്നലെ വൈകുന്നേരം ഗ്രൗണ്ട് ഹാന്‍ഡിലിങ് ഏജന്‍സിയിലെ ജീവനക്കാരിയാണ് ബോംബുണ്ടെന്ന് വ്യജ സന്ദേശം കൈമാറിയത്. ട്രിഫിന്‍ റഫാല്‍ കൂട്ടുകാരി ജാസ്മിന്‍ ജോസ് എന്നിവരെയാണ് ജോലിയില്‍ നിന്നും പുറത്താക്കിയത്.

വൈകുന്നേരത്തോടെ ‘ബോംബ് വച്ചിട്ടുണ്ട്. സൂക്ഷിക്കണം’ എന്ന സന്ദേശം രാജ്യാന്തര ഹെല്‍പ് ഡെസ്‌കിലെ ഇന്റര്‍കോമില്‍ എത്തിയത്. ഉടന്‍ തന്നെ സുരക്ഷാ വിഭാഗം പരിശോധന നടത്തി.

വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ നിന്നുമാണ് സന്ദേശമെത്തിയതെന്ന് അറിഞ്ഞതോടെ ജീവനക്കാരികളെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാല്‍ താമശയ്ക്ക് പറഞ്ഞാതാണെന്നായിരുന്നു ഇവരുടെ മറുപടി. ഇതോടെ ഇരുവരേയും ജോലിയില്‍ നിന്ന് പുറത്താക്കി.

Exit mobile version