കാസര്‍കോട് ഇരട്ട കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ പുറത്താക്കി

സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് പീതാംബരനെ പുറത്താക്കിയത്. കൊലപാതകത്തില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷണം നല്‍കില്ലെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പെരിയയിലെ കൊലപാതകം പാര്‍ട്ടി അറിവോടെയല്ലെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട്: കാസര്‍കോട് ഇരട്ടകൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ സിപിഐഎം പുറത്താക്കി. ഇയാളെ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് പീതാംബരനെ പുറത്താക്കിയത്. കൊലപാതകത്തില്‍ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷണം നല്‍കില്ലെന്ന് തീരുമാനം അറിയിച്ചുകൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. പെരിയയിലെ കൊലപാതകം പാര്‍ട്ടി അറിവോടെയല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പീതാംബരനെ പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനും പറഞ്ഞിരുന്നു.

പീതാംബരനെ ആക്രമിച്ച കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പീതാംബരന്‍ ഉള്‍പ്പെടെയുള്ള സിപിഐഎം പ്രവര്‍ത്തകരില്‍ നിന്നും കൃപേഷിനും ശരത് ലാലിനും ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ അടക്കമുള്ളവര്‍ മൊഴി നല്‍കിയിരുന്നു. ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംരക്ഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവര്‍ നേരത്തെ പോലീസിനെ സമീപിച്ചിരുന്നു.

Exit mobile version