ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം; തലസ്ഥാനത്ത് കനത്ത ഗതാഗത നിയന്ത്രണം

തലസ്ഥാനത്ത് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം. നാളെ രാവിലെ 10.15നോടടുത്ത് പണ്ടാര അടുപ്പിന് തീ പകരുന്നതോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കമാവുക.

തിരുവനന്തപുരം: തലസ്ഥാനത്ത് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം. നാളെ രാവിലെ 10.15നോടടുത്ത് പണ്ടാര അടുപ്പിന് തീ പകരുന്നതോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കമാവുക.

മഹോത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് പല പ്രധാന ഭാഗങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കഴക്കൂട്ടം-കോവളം ദേശീയ പാത ബൈപാസില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആറ്റുകാല്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകള്‍, ദേശീയ പാത, എംജി റോഡ്, എംസി റോഡ്, ബണ്ട് റോഡ് എന്നിവിടങ്ങളില്‍ പൊങ്കാല സമയത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

പൊങ്കാല ദിവസം നഗരത്തിലേക്ക് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കാന്‍ അനുമതിയില്ല. പൊങ്കാല കഴിഞ്ഞ് ആളുകള്‍ മടങ്ങുന്ന സമയം റോഡുകളിലൂടെ ടൂ വീലറുകള്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്നും ട്രാഫിക് വിഭാഗം പറഞ്ഞിട്ടുണ്ട്. പൊങ്കാല സമയം, നഗരത്തിനുള്ളില്‍ മാത്രം ഗതാഗത നിയന്ത്രണത്തിനായി 50ല്‍ അധികം ട്രാഫിക് വാര്‍ഡന്‍മാരെ നിയമിച്ചിട്ടുണ്ട്.

Exit mobile version