‘നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍’.. എന്നാ നിങ്ങടെ ചോരക്കൊതി തീരാ..? രാഷ്ട്രീയ രക്തച്ചൊരിച്ചില്‍, കഷ്ടം’; മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ

കാസര്‍കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. പെരിയ കല്ലിയോട് സ്വദേശി കൃപേഷും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരത് ലാലുമാണ് മരിച്ചത്. മൂന്നംഗസംഘമാണ് ഇരുവരെയും ആക്രമിച്ചത്. എന്നാല്‍ യുത്ത് കോണ്‍ഗ്രസിന്റെ ആരോപണം സിപിഎം പാടെ തള്ളികളഞ്ഞിരുന്നു.

നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍. എന്നാ നിങ്ങടെ ചോരക്കൊതി തീരാ ? എത്ര തലകള്‍ ഇനിയും അറുത്ത് മാറ്റണം. എത്ര വെട്ടുകള്‍ ഇനിയും നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ശരീരത്തില്‍ ഏല്‍പ്പിക്കണം. എത്ര കാലം നിങ്ങള്‍ കൊന്ന് കൊണ്ടേയിരിക്കും ? എന്നായിരുന്നു ഷാഫിയുടെ ആരോപണം. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു ഷാഫി മുഖ്യമന്ത്രിക്കെതിരെ രോഷാകുലനായത്.

എംഎല്‍എയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

നാൻ പെറ്റ മകനേ എന്ന് വിളിച്ച് കരയാൻ ഇവർക്കുമുണ്ട് അമ്മമാർ ..
എന്നാ നിങ്ങടെ ചോരക്കൊതി തീരാ ?
എത്ര തലകൾ ഇനിയും അറുത്ത് മാറ്റണം ..
എത്ര വെട്ടുകൾ ഇനിയും നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ശരീരത്തിൽ ഏൽപ്പിക്കണം ..
എത്ര കാലം നിങ്ങൾ കൊന്ന് കൊണ്ടേയിരിക്കും ?
ശിലയായി മാറിയ ഹൃദയം കൊണ്ട് എതിർപാർട്ടിക്കാരനെ കൊന്ന് തള്ളാൻ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തിൽ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാർക്കിച്ച് തുപ്പണം .

ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലേൽ അമ്മമാരുടെ കണ്ണീരിൽ ഒലിച്ച് പോവും നിങ്ങൾ

Exit mobile version