നാടിനെ നടുക്കി വീണ്ടും വന്‍ മോഷണം; ഡോക്ടറുടെ വീട്ടില്‍ നിന്ന് 80 പവന്‍ സ്വര്‍ണ്ണ ആഭരണങ്ങളും മുക്കാല്‍ ലക്ഷം രൂപയും മോഷണം പോയി

നെടുമ്പാശ്ശേരി: മോഷണത്തിന്റെ പിടിയില്‍ അകപ്പെട്ട് എറണാകുളം ജില്ല. കഴിഞ്ഞ ദിവസം അറങ്ങേറിയ വന്‍ മോഷണത്തിന്‍ പിന്നാലെ വീണ്ടും നാടിനെ നടുക്കി വന്‍ കവര്‍ച്ച. ചങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ വീട്ടിലാണ് മോഷണം നടന്നത്.

ഡോ. ഗ്രേസ് മാത്യൂസിന്റെ വീട്ടില്‍ നിന്ന് 80 പവന്‍ സ്വര്‍ണ്ണ ആഭരണങ്ങളും മുക്കാല്‍ ലക്ഷം രൂപയും മോഷണം പോയി.

വീട്ടില്‍ തനിചാണ് ഡോക്ടര്‍ താമസിച്ചിരുന്നത്. പിന്‍വാതില്‍ തകര്‍ത്ത് എത്തിയ സംഘം അലമാരയില്‍ സൂക്ഷിച്ചിരുന്ന 80 പവന്‍ ആഭരണങ്ങളും പണവും കവര്‍ന്നെടുക്കുകയായിരുന്നു.

Exit mobile version