വീരമൃത്യു വരിച്ച ജവാന്മാരെ അധിക്ഷേപിച്ച് പോസ്റ്റ്; കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി

കാസര്‍ഗോഡ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരെ അധിക്ഷേപിച്ചും തീവ്രവാദിയെ രക്തസാക്ഷിയാക്കിയും ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി അവ്‌ള രാമുവിനെതിരെയാണ് കേസെടുത്തത്. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ബേക്കല്‍ പോലീസ് ആണ് കേസ് എടുത്തത്.

രണ്ടാം വര്‍ഷ എംഎ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ത്ഥിയാണ് ആന്ധ്രാ പ്രദേശ് സ്വദേശിയായ അവ്ള രാമു. കശ്മീര്‍ ഇന്ത്യയില്‍ നിന്ന് സ്വതന്ത്രമാകണമെന്നും മറ്റും ഇയാള്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഇന്ത്യ തുലയട്ടെ എന്നൊക്കെയുള്ള ഇന്ത്യ വിരുദ്ധ പോസ്റ്റുകളാണ് അയാളുടെ ഫേസ്ബുക്ക് പേജ് മുഴുവന്‍.

Exit mobile version