ലോക്‌സഭാ തെരഞ്ഞെടുപ്പിന് പരിഗണനയില്‍; മഞ്ചേശ്വരം കേസില്‍ നിന്നും കെ സുരേന്ദ്രന്‍ പിന്നോട്ട്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നെന്ന കേസില്‍ നിന്നും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പിന്‍വാങ്ങുന്നു. മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങവെയാണ് സുരേന്ദ്രന്റെ തീരുമാനം. തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വത്തിനോട് കെ സുരേന്ദ്രന്‍ അനുമതി തേടി. മഞ്ചേശ്വരത്ത് ഇനി മത്സരിക്കാനില്ലെന്നും സുരേന്ദ്രന്‍ അറിയിച്ചു.

ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി സുരേന്ദ്രന്‍ രംഗത്തെത്തിയത്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Exit mobile version