ശബരിമലയിലേത് വിശ്വാസത്തിന്റെ വിഷയമാണ്, അതിനെ ചോദ്യം ചെയ്യാനാവില്ല; ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

ശബരിമല വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

കൊച്ചി: ശബരിമലയിലേത് വിശ്വസത്തിന്റെ വിഷയമാണെന്നും അതിനെ ചോദ്യം ചെയ്യാനാകില്ലയെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ശബരിമല വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടാണ് ശരിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല സ്ത്രീപ്രവേശന വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ സ്ത്രീ പ്രവേശനം എതിര്‍ത്ത ഏക ജഡ്ജിയായിരുന്നു ഇന്ദു മല്‍ഹോത്ര. മിക്കവാറും പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. അത് പോലെ തന്നെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള വിഷയമാണ് ശബരിമലയിലേതും. അതിനെ ചോദ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും മാര്‍ക്കണ്ഡേയ കട്ജു കൂട്ടിച്ചേര്‍ത്തു.

Exit mobile version