തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ശ്രീ വിശാഖ് എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്.

പരിക്കേറ്റ ശ്രീ വിശാഖിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ വഞ്ചിയൂരില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version