ഒന്നരലക്ഷം പിരിവു ചോദിച്ചു; നല്‍കാന്‍ വിസമ്മതിച്ച് കോന്നിയിലെ ബാര്‍ ഉടമ; വധഭീഷണി മുഴക്കി ബിജെപി നേതാക്കള്‍

കോന്നി: പിരിവു നല്‍കാന്‍ വിസമ്മതിച്ച ബാര്‍ ഉടമയെ ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പത്തനംതിട്ടയിലെ സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ പിരിവിനിടെയായിരുന്നു സംഭവം. കാന്നി കുട്ടിസ് ബാര്‍ ഉടമ ജോണ്‍സണ്‍ വര്‍ഗീസ് എബ്രഹാമിനെയാണ് ബിജെപി നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്.
പിന്നാലെ കോന്നിയിലെ ബാര്‍ ഉടമയ്ക്ക് നേരെ അസഭ്യവര്‍ഷവും വധ ഭീഷണിയുമായി പ്രാദേശിക നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ബാറുടമ പോലീസില്‍ പരാതി നല്‍കി.

ബിജെപി കോന്നി നിയോജകമണ്ഡലം പ്രസിഡന്റ് ജി മനോജ്, യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി വിഷ്ണുമോഹന്‍ എന്നിവരാണ് ഭീഷണിപ്പെടുത്തിയത്.

വ്യാഴാഴ്ച ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുള്ള രണ്ട് യോഗങ്ങളാണ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ചത്. ഇതിനായി പണം പിരിക്കാന്‍ ബുധനാഴ്ച രാത്രി ബാറിലെത്തിയ ബിജെപി നേതാക്കള്‍ ഒന്നരലക്ഷം രൂപ പിരിവ് ചോദിച്ചു.

എന്നാല്‍ തല്‍കാലം തന്റെ കൈവശം ഇത്രയും പണമില്ലന്നും അതിനാല്‍ പിരിവ് നല്‍കാന്‍ നിര്‍വ്വാഹമില്ലെന്നും വ്യക്തമാക്കിയ ജോണ്‍സനോട് ഇവര്‍ അപമര്യാദയായി പെരുമാറി ഇതിന്റെ പരിണിത ഫലം താന്‍ അനുഭവിക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ തിരിച്ചുപോയത്. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇവര്‍ ഫോണില്‍ വിളിച്ച് ജോണ്‍സണെ തെറിപറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

Exit mobile version