എസ്എന്‍ഡിപി വാര്‍ഷിക പൊതുയോഗം തടഞ്ഞ കീഴ്ടക്കോടതി വിധിക്ക് സ്റ്റേ ഇല്ല

കൊല്ലം: എസ്എന്‍ഡിപി വാര്‍ഷിക പൊതുയോഗം തടഞ്ഞ കീഴ്ടക്കോടതി വിധിക്ക് സ്റ്റേ ഇല്ല. കൊല്ലം മുന്‍സിഫ് കോടതിയുടെ വിധി സ്റ്റേ ചെയ്യാന്‍ ജില്ലാ കോടതി വിസമ്മതിക്കുകയായിരുന്നു.

സ്റ്റേ ആവശ്യപ്പെട്ട് എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ ഉച്ചയ്ക്ക് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജില്ലാ കോടതിയെ സമീപിക്കാന്‍ ആയിരുന്നു നിര്‍ദേശം. എസ്എന്‍ഡിപി യോഗവും വെള്ളാപ്പള്ളി നടേശനും നല്‍കിയ അപ്പീല്‍ പിന്നീട് പരിഗണിക്കും.

Exit mobile version