കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം: തടസം ബിജെപിക്കാരായ മറ്റ് ഗവര്‍ണര്‍മാര്‍; കീഴ്‌വഴക്കമായാല്‍ ‘പണിയാകുമെന്ന്’ ബിജെപി നിരീക്ഷണം

Kummanam Rajasekharan34

പാലക്കാട്: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ലേക്ക് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്ന പേരായ കുമ്മനം രാജശേഖരന് സ്ഥാനാര്‍ത്ഥിയാകാന്‍ തടസ്സം ബിജെപി നേതാക്കളായ മറ്റ് ഗവര്‍ണര്‍മാര്‍. മിസോറം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് കുമ്മനത്തെ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിച്ചാല്‍ അതൊരു കീഴ്‌വഴക്കമായി മാറുമെന്നാണ് ഒരുവിഭാഗം ബിജെപി നേതാക്കള്‍ പറയുന്നത്. രാഷ്ട്രീയക്കാരായിരുന്ന മറ്റുപല ഗവര്‍ണര്‍മാരും തിരിച്ച് രാഷ്ട്രീയത്തില്‍ വരണമെന്ന് ആവശ്യപ്പെട്ടേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കുമ്മനം തിരിച്ചെത്തിയാല്‍ സംസ്ഥാനത്ത് ബിജെപിയിലെ അനിഷേധ്യനായി മാറുമെന്നതിനാല്‍ ഒരുവിഭാഗം നേതാക്കള്‍ ഇത്തരമൊരു സാങ്കേതികത്വം ഉന്നയിക്കുകയാണെന്നും ആരോപണമുണ്ട്.

കഴിഞ്ഞദിവസം കേരളത്തിന്റെ ചുമതലയുള്ള സംഘടനാസെക്രട്ടറി രാംലാല്‍ പങ്കെടുത്ത യോഗത്തിലും കുമ്മനം ഗവര്‍ണര്‍ ആണെന്ന സാങ്കേതികത്വം ഉയര്‍ന്നു. കുമ്മനത്തെ തിരിച്ചെത്തിക്കാന്‍ പ്രത്യേകിച്ച് തടസ്സങ്ങള്‍ ഒന്നുമില്ല. ഗവര്‍ണര്‍പദവി ഒഴിയാന്‍ അദ്ദേഹം വിസമ്മതം പ്രകടിപ്പിക്കാനുമിടയില്ല. ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും കുമ്മനത്തെയാണ് തിരുവനന്തപുരത്ത് പിന്തുണയ്ക്കുന്നത്.

Exit mobile version