‘അവളെ അടിച്ചുകൊല്ലണം, പെണ്ണായതുകൊണ്ട് വെറുതെ വിടരുത് എന്നൊക്കെ പറഞ്ഞത് കണ്ടു, ആ പെണ്ണിന്റെ ‘തീരാത്ത കടിയെ’ പറ്റിയുള്ള ചര്‍ച്ചകള്‍ നിര്‍ത്തൂ.! ആദ്യം നിയമനിര്‍മ്മാണം നടത്തൂ.. എന്നിട്ടാവാം അവളെ കുറ്റം പറയുന്നത്’; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

തൃശ്ശൂര്‍: ഒമ്പതുകാരനെ പീഡിപ്പിച്ച മുപ്പത്താറുകാരിയെക്കുറിച്ചുള്ള വാര്‍ത്തയുടെ താഴെ മുഴുവന്‍ ആ പെണ്ണിന്റെ ‘തീരാത്ത കടിയെ’ പറ്റിയുള്ള ചര്‍ച്ചകള്‍ ആണ്. തീരാത്ത കടിയല്ല ഇവിടെ വിഷയം എന്നതാണ് ആദ്യം ഓര്‍ക്കേണ്ടത്.. ‘അവളെ അടിച്ചുകൊല്ലണം. പെണ്ണായതുകൊണ്ട് വെറുതെ വിടരുത് എന്നൊക്കെ’ പറഞ്ഞത് കണ്ടു. ആദ്യം നിയമനിര്‍മ്മാണം നടത്തു.. എന്നിട്ടാവാം അവളെ കുറ്റം പറയുന്നത്. യുവ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു..

ഡോ. വീണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം..

ഒൻപതുകാരനെ പീഡിപ്പിച്ച മുപ്പത്താറുകാരിയെക്കുറിച്ചുള്ള വാർത്തയുടെ താഴെ മുഴുവൻ ആ പെണ്ണിന്റെ “തീരാത്ത കടിയെ” പറ്റിയുള്ള ചർച്ചകൾ ആണ്. തീരാത്ത കടിയല്ല ഇവിടെ വിഷയം എന്നത് ഓർക്കുക.
പെൺകുട്ടികളേക്കാൾ കൂടുതൽ ആൺകുട്ടികൾ ആണ് അതിക്രമങ്ങൾക്ക് വിധേയമാവുക എന്ന ഔദ്യോഗികകണക്കുകൾ നമ്മൾ എന്നാണ് ഗൗരവമായി ചർച്ച ചെയ്യുക.?
“അവളെ അടിച്ചുകൊല്ലണം. പെണ്ണായതുകൊണ്ട് വെറുതെ വിടരുത് എന്നൊക്കെ” പറഞ്ഞത് കണ്ടു.

മനസിലാക്കേണ്ടത് ഇത്രയുമേ ഉള്ളൂ. കുട്ടികൾക്കെതിരെയുള്ള ലൈംഗികഅതിക്രമനിയമം ജൻഡർ ന്യൂട്രൽ ആണ്.
POCSO എന്നത് സെക്ഷൻ 375 IPC പോലെയല്ലെന്നാണ് പറഞ്ഞ് വന്നത്. റേപ്പ് എന്നത് ആണിന് മാത്രം പെണ്ണിന്റെ മുകളിൽ ചെയ്യാവുന്ന അതിക്രമമാണ്.

ആണിന് ആണിനെ, ആണിന് ട്രാൻസ് ജൻഡേഴ്സിനെ റേപ്പ് എന്ന അതിക്രമത്തിന് വിധേയമാക്കാം എന്നത് അംഗീകരിച്ചുള്ള നിയമനിർമാണം നടക്കേണ്ടതുണ്ട്. നിലവിലുള്ള സാമൂഹികക്രമം വെച്ച് പെണ്ണിന് ആണിന്റെ മേൽ റേപ്പ് അതിക്രമം ആവാം എന്ന സാധുതക്ക് വഴിയില്ല.
POCSO പ്രകാരം അതിക്രമം കാട്ടിയത് ഏത് ലിംഗത്തിൽപെട്ട ആളായാലും ശിക്ഷിക്കപ്പെടും.

ആൺകുട്ടികളെക്കൂടെ നമ്മൾ കരുതണം. പ്രായലിംഗജാതിമതദേശരാഷ്ട്രീയഭേദങ്ങളിലല്ലാതെ നമ്മൾ കുഞ്ഞുങ്ങളെ കരുതണം. ഫേസ്ബുക്കിൽ പിടി ജാഫർ എന്നയാൾ കഴിഞ്ഞ ദിവസം പറഞ്ഞ പീഡോഫിലിയ content ഉള്ള പോസ്റ്റിനെതിനെതിരെ കേസ് എടുക്കാൻ പറ്റുന്ന രീതിയിൽ നിയമനിർമാണം നടക്കേണ്ടതുണ്ട്.
കുട്ടികളുടെ മുറിവുകൾ നിസാരമാക്കരുത്. ഈ വിഷയത്തിൽ സംസ്ഥാനദേശീയആരോഗ്യപരിപാടികളുടെ പോസ്റ്ററുകളിൽ തന്നെ കാര്യമായ മാറ്റം ഉണ്ടാകേണ്ടതുണ്ട്. പലപ്പോഴും പെൺകുഞ്ഞിന്റെ ചിത്രം മാത്രമാണ് child abuseന് എതിരായുള്ള പോസ്റ്ററുകളിൽ കാണാറുള്ളത്. ഒരു gender ന്യൂട്രൽ ആയ സമീപനം ഇവിടെ ആവശ്യമാണ്. Queer ആയ കുട്ടികളെ കൂടുതൽ അതിക്രമങ്ങൾക്ക് വിധേയമാക്കാനുള്ള സാധ്യതയും തള്ളിക്കളയരുത്.
പിടി ജാഫർ എന്നയാൾ കഴിഞ്ഞ ദിവസം എഴുതിയത് വായിച്ചപ്പോൾ പണ്ട് മഞ്ചു കൊടുക്കാൻ കരുതിവെച്ചത് വായിച്ചപ്പോളുണ്ടായ അതേ പേടിയാണ് വരുന്നത്. ഇതേക്കുറിച്ചു ചർച്ച ചെയ്യാൻ താല്പര്യമില്ല. പീഡോഫിലിയ സപ്പോർട് ചെയ്യുന്നവരോട് സംവദിക്കാൻ യാതൊരു താല്പര്യവും ഇല്ലാ.

NB: നിയമ/ശരീരഅവബോധസിലബസ് ആണ് നമുക്കാവശ്യം, കുട്ടികൾക്കാവശ്യം. മണ്ണും ചരിത്രവും അറിയുംമുന്നേ നമ്മൾ നമ്മളെ അറിയേണ്ടതുണ്ട്.

Exit mobile version