സോളാര്‍ തട്ടിപ്പ്; വ്യവസായില്‍ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്ത കേസിലെ വിധി ഇന്ന്.! സരിതാ നായര്‍ക്കും ബിജു രാധാകൃഷ്ണനും നിര്‍ണായകം

കൊച്ചി: കേരള രാഷ്ട്രീയത്തെ ഒന്നടങ്കം പ്രകമ്പനം കൊള്ളിച്ച വിവാദ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഒരു കേസില്‍ വിധി ഇന്ന്. കാറ്റാടി യന്ത്രങ്ങളുടെ വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് വ്യവസായിയായ ടിസി മാത്യുവില്‍ നിന്നും ഒരു കോടി രൂപ തട്ടിയെടുത്ത കേസിലാണ് വിധി.

ഒന്നര വര്‍ഷം നീണ്ടു നിന്ന കേസിന്റെ വിചാരണ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. സരിതാ നായരും ബിജു രാധാകൃഷ്ണനുമാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.

Exit mobile version