തെരഞ്ഞെടുപ്പ്; യുഡിഎഫ് ഇന്ന് യോഗം ചേരും

വൈകീട്ട് അഞ്ചിനാണ് യോഗം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുഡിഎഫ് ഇന്ന് യോഗം ചേരും. വൈകീട്ട് അഞ്ചിനാണ് യോഗം. തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഏതൊക്കെ വിഷയങ്ങള്‍ കേന്ദ്രീകരിച്ചാകണം സംസ്ഥാനത്തെ പ്രചരണ പരിപാടികള്‍ എന്ന കാര്യത്തില്‍ തീരുമാനം യോഗത്തില്‍ കൈക്കൊള്ളും.

അതോടൊപ്പം മുന്നണിയില്‍ താഴെത്തട്ടിലുള്ള, പ്രവര്‍ത്തനം തീരെ കുറഞ്ഞ കമ്മറ്റികള്‍ പുനസംഘടിപ്പിക്കാനുള്ള തീരുമാനവും ഇന്നത്തെ യോഗത്തില്‍ എടുക്കും.

Exit mobile version