‘ഭഗവത് ഗീതയും കുറെ മുലകളും’ ഇന്നായിരുന്നു എഴുതിയതെങ്കില്‍ വൈക്കം മുഹമ്മദ് ബഷീറിന് പോലീസ് കാവലോടെ ജീവിക്കേണ്ടി വരുമായിരുന്നു; മുഖ്യമന്ത്രി

കൊച്ചി: വൈക്കം മുഹമ്മദ് ബഷീര്‍ ഇന്നാണ് ‘ഭഗവത് ഗീതയും കുറെ മുലകളും’ എഴുതിയിരുന്നതെങ്കില്‍ പോലീസ് കാവലോടെ ജീവിക്കേണ്ടി വരുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ നടക്കുന്ന കൃതി പുസ്തകോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവോത്ഥാന കാലത്തെ എഴുത്തുകാരില്‍ നിന്ന് പുതിയ സമൂഹം ഊര്‍ജം പകരണം. നാടിനെ ഇരുണ്ട കാലത്തേക്ക് തള്ളിവിടാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ചെറുത്തു തോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലുള്ള പ്രതിരോധത്തിന്റെ തുടക്കമാണ് വനിതാ മതിലിലൂടെ കണ്ടത്. വനിത മതിലിന് കേരളം വലിയ പിന്തുണ നല്‍കി. അതിനെതിരെ ഒരു പാട് എതിര്‍ശബ്ദം ഉയര്‍ന്നു. എതിര്‍ശബ്ദങ്ങളെ ചരിത്രം രേഖപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version