ദുബായ്: പതിനായിരക്കണക്കിന് പേര്‍ക്ക് ജോലി ഉറപ്പാക്കുന്നതിനൊപ്പം മലയാളി വ്യവസായികളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതിലും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ഒന്നാം സ്ഥാനത്ത്.
അഖിലേന്ത്യാ അടിസ്ഥാനത്തിലെ കണക്കുകളില്‍ അഞ്ചാം സ്ഥാനവും യൂസഫലിക്കുണ്ട്. റിലയന്‍സ് എംഡി മുകേഷ് അംബാനിക്കാണ് ഇന്ത്യയില്‍ ഒന്നാം സ്ഥാനം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നവരുടെ പട്ടിക തയ്യാറാക്കുന്ന ഹുറൂണ്‍സ് ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് 2018 പുറത്തുവിട്ട പട്ടികയിലേതാണ് ഈ വിവരം.