ബുള്ളറ്റും കാറുമൊക്കെ ഔട്ട് ഓഫ് ഫാഷന്‍.. ഇനി ട്രന്‍ഡ് 6 വീലുള്ള ബസ്; താരമായി വളയം പിടിക്കുന്ന ഈ മൊഞ്ചത്തി

തൃശ്ശൂര്‍:ഡ്രൈവിങ് സീറ്റിലിരിക്കുന്ന തട്ടമിട്ട മൊഞ്ചത്തിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഒരു കാലത്ത് സ്ത്രീകള്‍ക്ക് പറ്റില്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തപ്പെട്ട മേഖലയാണ് ഇത്. എന്നാല്‍ ഇന്ന് കാലം മാറി. ബുള്ളറ്റും ഫാസ്റ്റ് മോഡേണ്‍ കാറുകളുമൊക്കെ പെണ്‍കുട്ടികള്‍ അനായാസം കൈകാര്യം ചെയ്യും. എന്തിനോറെ പറയുന്നു 6 മതല്‍ 8 വരെ വീലുള്ള കണ്ടയ്‌നര്‍ ചോറി വരെ നിഷ്പ്രയാസം സ്ത്രീകള്‍ ഓടിക്കുന്നു.

ഇവിട ഇതാ ഈ മൊഞ്ചത്തി നാട്ടിലെ താരമാകുന്നത് ബസിന്റെ വളയം പിടിച്ചാണ്. ഒരു പ്രൈവറ്റ് ബസാണ് ഈ പെണ്‍കുട്ടി ഓടിക്കുന്നത്. വളരെ ആസ്വദിച്ച് ബസ് ഓടിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം ബസ് ഓടിക്കുന്ന ഈ പെണ്‍കുട്ടി ആരാണ് എന്ന് വ്യക്തമല്ല.

Exit mobile version