സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം. കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല: എംഎം മണി

കല്‍പ്പറ്റ: സുപ്രീംകോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം, കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ലെന്ന് വൈദ്യതമന്ത്രി എംഎം മണി. പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുകയാണെന്നും മന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നലെ പന്തളം രാജകുടുംബാംഗങ്ങള്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പഴയ പ്രമാണിത്തം പറഞ്ഞ് വിഡ്ഢിത്തം പുലമ്പിയിട്ട് കാര്യമില്ല. ശബരിമല ഞങ്ങളുടെ പൂര്‍വിക സ്വത്താണ്, സുപ്രീംകോടതി വിധി ലംഘിക്കുമെന്ന് കോടതിയില്‍ പറയട്ടെയെന്നും ആണും പെണ്ണും കെട്ട പറച്ചിലല്ല വേണ്ടത്. ഇവിടെ കിടന്ന് കൊഞ്ഞനം കുത്തുകയും മെക്കിട്ടു കയറുകയും വേണ്ടെന്നും മന്ത്രി പറഞ്ഞു.

Exit mobile version