തരംതാഴ്ത്തലില്‍ വന്‍ ട്വിസ്റ്റ്..! സിഐമാരായി തരംതാഴ്ത്തിയ ആറുപേര്‍ വീണ്ടും ഡിവൈഎസ്പി സ്ഥാനത്തേക്ക്

തിരുവനന്തപുരം: വിവാദമായ പോലീസിനകത്തെ തരംതാഴ്ത്തലില്‍ വന്‍ ട്വിസ്റ്റ്സി. ഐമാരായി തരംതാഴ്ത്തിയ പതിനൊന്ന് ഡിവൈഎസ്പിമാരില്‍ ആറ് പേരെ വീണ്ടും ഡിവൈഎസ്പി പദവിയിലേക്ക് ഉയര്‍ത്തി. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിജി രവീന്ദ്രനാഥ്, ഇ സുനില്‍കുമാര്‍, എംകെ മനോജ് കബീര്‍, കെഎസ് ഉദയഭാനു, എസ് അശോക്കുമാര്‍, ടി അനില്‍കുമാര്‍ എന്നിവരെയാണ് പത്ത് ദിവസത്തേക്ക് വീണ്ടും ഡിവൈഎസ്പിമാരാക്കി ഉത്തരവിറക്കിയത്. ഈ പോലീസ് ഉദ്യോഗസ്ഥരോട് ആസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസുകളിലും മറ്റും പ്രതിയായതിന്റെ പേരിലാണ് 11 ഡിവൈഎസ്പിമാരെ സിഐമാരാക്കി തരം താഴ്ത്തിയത്.

Exit mobile version