ശബരിമല യുവതീ പ്രവേശന വിധി; എല്ലാ ഹര്‍ജികളും സുപ്രീംകോടതി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരിക്കുന്ന എല്ലാ ഹര്‍ജികളും ഭരണഘടനാ ബഞ്ച് നാളെ പരിഗണിക്കും. 56 പുനഃപരിശോധന ഹര്‍ജികള്‍, 4 റിട്ട് ഹര്‍ജികള്‍, 2 പ്രത്യേക അനുമതി ഹര്‍ജികള്‍, 2 ട്രാന്‍സ്ഫര്‍ പെറ്റീഷനുകള്‍ എന്നിവയാണ് പരിഗണിക്കുന്നത്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചിരിക്കുന്ന സാവകാശ അപേക്ഷയും ഭരണഘടന ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ കോടതി അലക്ഷ്യ ഹര്‍ജികള്‍ നാളെ പരിഗണിക്കില്ല.തന്ത്രിക്കും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള തുടങ്ങിയവര്‍ക്ക് എതിരെ ഗീന കുമാരി, എവി വര്‍ഷ എന്നിവര്‍ ഫയല്‍ ചെയ്ത കോടതി അലക്ഷ്യ ഹര്‍ജി പുനഃ പരിശോധന ഹര്‍ജികള്‍ക്ക് ഒപ്പം ലിസ്റ്റ് ചെയ്യണം എന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നങ്കിലും കോടതി അംഗീകരിച്ചില്ല.

Exit mobile version