‘എന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്നവളാണ് ഇവള്‍, സാരി ഉടുത്ത് ഇറങ്ങി അവിടെ കാണിക്കുന്നത് മറ്റേ പണി’ മന്ത്രി ജി സുധാകരന്‍ സ്ത്രീത്വത്തെ അപമാനിച്ചു..! ഗുരുതര ആരോപണം ഉന്നയിച്ച് യുവതിയുടെ ഭര്‍ത്താവ്

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ അമ്പലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിന് പിന്നാലെ പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവിന്റെ ആരോപണം. സ്ത്രീതത്വ അപമാനിച്ചതിനാണ് കോടതി നടപടി.. 2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണന്‍ചിറ ലക്ഷമിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെയാണ് കേസിന് ആസ്പതമായ സംഭവം അരങ്ങേറിയത് എന്നാണ് പ്രധാന ആരോപണം.

പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവ് സാലിയുടെ ആരോപണം..

പരിപാടിയില്‍ പങ്കെടുക്കാന്‍ വളരെ നേരത്തേ എത്തിയ മന്ത്രി സ്വാഗതം പറയുന്നതിനിടെ മൈക്ക് തട്ടിപറിച്ച് മന്ത്രിയുടെ മുന്‍ പേഴ്സണ്‍ സ്റ്റാഫ് അംഗവും പാര്‍ട്ടിയുടെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സ്ത്രീയെ അപമാനിക്കുകയായിരുന്നു. അനാവശ്യമായ വാക്കുകള്‍ ഉപോയഗിച്ച് സ്ത്രീതത്വ അപമാനിക്കുന്ന രീതിയിലായിരുന്നു മന്ത്രി സംസാരിച്ചത്. സംഭവം നടക്കുന്നതിനിടെ ഭാര്യ ഫോണ്‍ ചെയ്തതിനെ തുടര്‍ന്ന് മന്ത്രിയുടെ സംഭാഷണം സ്വന്തം ഫോണില്‍ റോക്കോര്‍ഡ് ചെയ്തിരുന്നെന്നും സാലി പറഞ്ഞു.

എന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ആളാണ് നീ. ബിജെപിയ്ക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് ഈ പരിപാടി പൊളിക്കാന്‍ ശ്രമിക്കുന്നത് അറിഞ്ഞു കൊണ്ടാണ് താന്‍ വന്നതെന്നും മന്ത്രി പറഞ്ഞതായി സാലി പറയുന്നു. കൂടാതെ ഏരിയ സെക്രട്ടറിയുടെ അടുത്ത് ഇവളെ ഇപ്പോഴും പാര്‍ട്ടിയില്‍ വച്ചോണ്ട് ഇരിക്കുകയാണോ. ഇവളെ പാര്‍ട്ടിയില്‍ വച്ചോണ്ടിരുന്നാല്‍ പാര്‍ട്ടിയും നാടും നാറുമെന്ന് മന്ത്രി പറഞ്ഞു.

എന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നവളാണ് ഇവള്‍, സാരി ഉടുത്ത് ഇറങ്ങി അവിടെ കാണിക്കുന്നത് മറ്റേ പണിയായണെന്നും മന്ത്രി പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നപ്പോള്‍ ഇരുപതിനായിരവും മുപ്പതിനായിരവും വാങ്ങി വിഴുങ്ങിയവളാണ് ഇവള്‍. ഇവളുടെ മകളെ കെട്ടിച്ചത് എന്റെ പണം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന് ഭാര്യ കരഞ്ഞുകൊണ്ടാണ് ഇറങ്ങിപ്പോയത്. നിങ്ങളും ഭര്‍ത്താവും കൂടെ എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയെ മകളുടെ കല്ല്യാണത്തിന് മന്ത്രി എത്തിയിരുന്നില്ലെന്നും തലേദിവസം വന്ന് 500 രൂപ സംഭാവന നല്‍കി പോകുകയായിരുന്നുവെന്നും വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന എന്നേയും ഭാര്യയേയും കുറിച്ച് പൊതു വേദിയില്‍ അപവാദം പറഞ്ഞതെന്നും സാലി ആരോപിച്ചു.

Exit mobile version