കോടിയേരിക്ക് പരാജയ ഭീതിയുണ്ടെന്ന് കെ സുരേന്ദ്രന്‍

എന്‍എസ്എസിന്റെ ശക്തി സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ മനസിലാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ പരാജയം കോടിയേരി ബാലകൃഷ്ണന്‍ മണക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.

എന്‍എസ്എസ് ഒരു സംഘടനയാണെന്നും എന്‍എസ്എസിന്റെ ആഭ്യന്തരകാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനുള്ള അധികാരം ആരാണ് സിപിഎമ്മിന് കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.

കോടിയേരിയുടെയും സിപിഎമ്മിന്റെയും ചുവട് പിടിച്ച് എല്ലാവരും പ്രവര്‍ത്തിക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും പരാജയ ഭീതിയില്‍ നിന്നാണ് കോടിയേരി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും എന്‍എസ്എസിന്റെ ശക്തി സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ മനസിലാകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Exit mobile version