കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകം; രണ്ടാം പ്രതിക്കു വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍

ആലപ്പുഴ: വിവാദവും കേരളം ഏറെ ചര്‍ച്ച ചെയ്തതുമായ കണിച്ചുകുളങ്ങര കൊലപാതകത്തിന് സമാനമയി നടന്ന ആലപ്പുഴയിലെ ഇരട്ട കൊലപാതക കേസിലെ പ്രതിക്കു വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍. സംഭവത്തിലെ രണ്ടാം പ്രതിയായ ടാലിഷിനു വേണ്ടിയാണ് ആളൂര്‍ കോടതിയില്‍ എത്തുന്നത്. 2015ലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്.

ബൈക്ക് യാത്രക്കാരായ ഷിജി എന്നു വിളിക്കുന്ന ജോണ്‍സണ്‍, സുബിന്‍ എന്ന ജെസ്റ്റിനേയും ലോറി കൊണ്ട് ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയതാണ് കേസ്.സംഭവത്തില്‍ ഷിജിയുടെ മുതിര്‍ന്ന സഹോദരന്‍ സെബാസ്റ്റ്യന്‍ ആണ് പ്രതികള്‍ക്കെതിരെ പരാതി നല്‍കിയത്. അപകട സമയത്ത് മൂന്നാം പ്രതിയാണ് ലോറി ഓടിച്ചിരുന്നതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കൂടാതെ മറ്റു നാലു പ്രതികളും ലോറിയില്‍ ഉണ്ടായിരുന്നെന്നും പറയുന്നു. മാത്രമല്ല സംഭവം നടന്നത് വൈകിട്ട് ആയിരുന്നെങ്കിലും ഉച്ചമുതല്‍ ലോറി അപകട സ്ഥലത്ത് നിര്‍ത്തിയിട്ടുണ്ടായിരുന്നതായും ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവരെ ഇടിച്ചിട്ട ശേഷം ലേറി നിര്‍ത്താതെ പോകുകയായിരുന്നു.

മുന്‍ വൈരാഗ്യം മൂലം നേരത്തേയിട്ട പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് എഫ്ഐആറില്‍ പറയുന്നു.

Exit mobile version