എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമരം; മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഇന്ന് സങ്കടയാത്ര നടത്തും

1905 പേരെ ദുരിത ബാധിതരുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ 364 പേര്‍ മാത്രമേ ലിസ്റ്റില്‍ ഉള്ളു

തിരുവനന്തപുരം: അര്‍ഹരായവരെ എല്ലാവരെയും ദുരിത ബാധിതരുടെ പട്ടികയിലുള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്ക് സങ്കടയാത്ര നടത്തും. സെക്രട്ടേറിയറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.

1905 പേരെ ദുരിത ബാധിതരുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അന്തിമ പട്ടിക പുറത്ത് വന്നപ്പോള്‍ 364 പേര്‍ മാത്രമേ ലിസ്റ്റില്‍ ഉള്ളു. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. 30 പേരടങ്ങുന്ന സംഘമാണ് സമരമിരിക്കുന്നത്.

Exit mobile version