കര്‍ണന്റെ ജനനം ജനിതക ശസ്ത്രത്തിന്റെ ഉദാഹരണമാണ്, പ്ലാസ്റ്റിക് സര്‍ജറി പണ്ട് ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഗണപതി തുടങ്ങി അബദ്ധങ്ങളുടെ പൂരമാണ് ഇന്നത്തെ ശാസ്ത്ര കോണ്‍ഗ്രസ്; മുഖ്യമന്ത്രി

ശാസ്ത്ര ബോധമുള്ള ജനതയ്ക്ക് മാത്രമേ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കൊല്ലം: അന്ധവിശ്വാസത്തിന്റെ കാര്യത്തില്‍ സാക്ഷര കേരളം ഒട്ടും പിറകിലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്ര ബോധവും യുക്തിചിന്തയും എവിടെയോ കൈമോശം വന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാമായണത്തിലെയും മഹാഭാരതത്തിലെയും പല കാര്യങ്ങളും ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടെന്ന അവകാശത്തോടെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ണന്റെ ജനനം ജനിതക ശസ്ത്രത്തിന്റെ ഉദാഹരണമാണ്, പ്ലാസ്റ്റിക് സര്‍ജറി പണ്ട് ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഗണപതി തുടങ്ങി അബദ്ധങ്ങളുടെ പൂരമാണ് ഇന്നത്തെ ശാസ്ത്ര കോണ്‍ഗ്രസെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

അതോടൊപ്പം ശാസ്ത്ര ബോധമുള്ള ജനതയ്ക്ക് മാത്രമേ സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version