‘ചായ അല്ല എന്ത് വേണമെങ്കിലും കുടിച്ചോ, പക്ഷെ സീറ്റ് കിട്ടില്ല’; ശശി തരൂരിന്റെ പോസ്റ്റിനെ ട്രോളി സോഷ്യല്‍ മീഡിയ

തിരുവനന്തപുരത്തെ റോഡരികിലുള്ള തട്ടുകടയില്‍ നിന്ന് ചായ കുടിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ശശി തരൂര്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

തൃശ്ശൂര്‍: നമ്മുടെ ട്രോളന്‍മാരുടെ ഇഷ്ട താരമാണ് ശശി തരൂര്‍ എംപി. തരൂരിന്റെ കടുകട്ടി ഇംഗ്ലീഷ് പ്രയോഗമാണ് അദ്ദേഹത്തെ ട്രോളന്‍മാരുടെ ഇഷ്ട താരമാക്കി മാറ്റിയത്. എന്നാല്‍ ഇത്തവണ ഒരു ചായ കുടിച്ചതിനാണ് ശശി തരൂരിനെ ട്രോളന്‍മാര്‍ ട്രോളിയിരിക്കുന്നത്. എന്നാല്‍ നമ്മുടെ എംപി അങ്ങനെ വെറുമൊരു ചായ അല്ല കുടിച്ചത്. തട്ടുകടയില്‍ നിന്നാണ് ഇത്തവണ ശശി തരൂര്‍ ചായ കുടിച്ചിരിക്കുന്നത്.

തട്ടുകടയില്‍ നിന്ന് ചായകുടിക്കുന്ന ചിത്രം ശശി തരൂര്‍ എംപി തന്നെയാണ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ റോഡരികിലുള്ള തട്ടുകടയില്‍ നിന്ന് ചായ കുടിക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ശശി തരൂര്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെയുള്ള കലാപരിപാടിയാണ് ഇതെന്ന് പറഞ്ഞാണ് ശശി തരൂരിനെതിരെ ട്രോള്‍ നിറയുന്നത്. ‘ചായ അല്ല എന്ത് വേണമെങ്കിലും കുടിച്ചോ, പക്ഷെ സീറ്റ് കിട്ടില്ല’ എന്നാണ് ഒരാളുടെ കമന്റ്. ‘തെരഞ്ഞെടുപ്പടുത്തപ്പോള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഇംഗ്ലീഷൊക്കെ പറഞ്ഞു തുടങ്ങി’ എന്നാണ് മറ്റൊരു കമന്റ്. ‘ഒരാള്‍ ഓട്ടോറിക്ഷയില്‍ പോകുന്നു മറ്റൊരാള്‍ സൈക്കിളില്‍ പോവുന്നു… വേറൊരുത്തന്‍ കറുത്ത മനുഷ്യനെ ചുംബിക്കുന്നു… ദാ വേറൊരുത്തന്‍ തട്ടുകടയില്‍നിന്ന് ചായകുടിക്കുന്നു…. പക്ഷെ ഇതിനൊക്കെ തിരഞ്ഞെടുപ്പ് വരണം എന്നുമാത്രം… എജ്ജാതി ദുരന്തങ്ങള്…’ ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

Exit mobile version