‘കാലം വൈകിപ്പോയി,കേവലമാചാര-നൂലുകളെല്ലാം പഴകിപ്പോയി’; കുമാരനാശന്റെ വരികളോടെ ധനമന്ത്രി തോമസ് ഐസക് ബജറ്റ് പൂര്‍ത്തിയാക്കി

നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ച് വേണം കേരളം മുന്നോട്ട് പോകേണ്ടത് എന്ന് ധനമന്ത്രി ബജറ്റ് സമ്മേളനത്തില്‍ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് 2019-20 വര്‍ഷത്തെ സാമ്പത്തിക ബജറ്റ് പൂര്‍ത്തിയായി. കുമാരനാശന്റെ വരികളോടെയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പൂര്‍ത്തിയാക്കിയത്. ആശാന്റെ വരികള്‍ സ്മരിച്ചുകൊണ്ട് തന്നെയാണ് ഈ വര്‍ഷത്തെ ബജറ്റ് ആരംഭിച്ചതും.

നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിച്ച് വേണം കേരളം മുന്നോട്ട് പോകേണ്ടത് എന്ന് ധനമന്ത്രി ബജറ്റ് സമ്മേളനത്തില്‍ പറഞ്ഞു. ഒരു നൂറ്റാണ്ട് മുന്‍പ് ആശാന്‍ പാടിയ ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന കവിത ആലപിച്ചതിന് ശേഷമാണ് ബജറ്റ് സമ്മേളനം അവസാനിച്ചത്.

‘കാലം വൈകിപ്പോയി,കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി,
കെട്ടിനിറുത്താന്‍ കഴിയാതെ ദുര്‍ബ്ബല-
പ്പെട്ട ചരടില്‍ ജനത നില്‍ക്കാം.
മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളേ താന്‍
മാറ്റുവിന്‍ ചട്ടങ്ങളെ!
മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സര്‍വ്വദ
കാറ്റിരമ്പുന്നിന്നു കേരളത്തില്‍.”

 

Exit mobile version