തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ, കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയുമായി മുന്നോട്ടെന്ന് ധനമന്ത്രി

budget| bignewslive

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം തുടരുകയാണ്. കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പ്ലാന്‍ ബിയുമായി മുന്നോട്ടുപോകുമെന്ന് ധനമന്ത്രി. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി അറിയിച്ചു.

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ മെട്രോ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. അതേസമയം, വിഴിഞ്ഞം മേയില്‍ തുറക്കും

വിഴിഞ്ഞത്ത് എല്ലാ അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്നും വികസന കവാടമാണ് വിഴിഞ്ഞമെന്നും ഔട്ടര്‍ റിങ് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ടൂറിസം, വ്യവസായം, തുറമുഖം എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുമെന്നും മൂന്ന് വര്‍ഷത്തിനകം മൂന്ന് ലക്ഷം കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.

Exit mobile version