ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80 കോടി, അപകട ഇന്‍ഷുറന്‍സിന് 11 കോടി അനുവദിച്ചു

തീരദേശ വികസനത്തിന് പത്തുകോടി.

തിരുവനന്തപുരം: ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് 80 കോടി അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മത്സ്യഫെഡിന് മൂന്നു കോടി. നീണ്ടകര വല ഫാക്ടറിക്ക് അഞ്ച് കോടി. മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിന് പത്തുകോടി. തീരദേശ വികസനത്തിന് പത്തുകോടി.

തീരശോഷമുള്ള മേഖലയിലുള്ള മത്സ്യതൊഴിലാളികളെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റാനുള്ള പുനര്‍ഗേഹം പദ്ധതിക്ക് 40 കോടിയും അനുവദിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള അപകടം ഇന്‍ഷുറന്‍സിന് 11 കോടി. പൊഴിയൂരില്‍ ചെറു മത്സ്യബന്ധന തുറമുഖത്തിന് അഞ്ച് കോടി.

Exit mobile version