ധനമന്ത്രി സഭയിലെത്തി, ബജറ്റ് അവതരണത്തിന് തുടക്കം

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയിലെത്തി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയുള്ള ബജറ്റ് അവതരണത്തിനാണ് മന്ത്രി ഇന്ന് സഭയിലെത്തിയത്.

ഭരണപക്ഷ എംഎല്‍എമാര്‍ക്ക് ഹസ്തദാനം നല്‍കിയ ശേഷം പ്രതിപക്ഷ എംഎല്‍എമാര്‍ക്കും ഹസ്തദാനം നല്‍കി, ഇവരുമായി സംസാരിച്ച ശേഷം മന്ത്രി ഇരിപ്പിടത്തിലേക്കെത്തി. സ്പീക്കര്‍ ചെയറിലെത്തിയതോടെ ധനമന്ത്രിയെ ബജറ്റ് അവതരണത്തിന് ക്ഷണിക്കുകയായിരുന്നു.

Exit mobile version