അടുത്ത രണ്ട് വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കും; ധനമന്ത്രി തോമസ് ഐസക്ക്

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കുമെന്നും സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. സംസ്ഥാനത്ത് അടുത്ത രണ്ട് വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് ബജറ്റ് അറിയിച്ചു.

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കുമെന്നും സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ റോഡുകളുടെ മുഖച്ഛായ മാറുമെന്നും പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ഡിസൈനര്‍ റോഡുകളാക്കുമെന്നും ഇതിനായി പൊതുമരാമത്ത് വകുപ്പിന് 1,367 കോടി അനുവദിക്കുമെന്നും തോമസ് ഐസക്ക് അറിയിച്ചു.

പമ്പ- നിലയ്ക്കല്‍ റൂട്ടില്‍ ഇലക്ട്രിക് ബസ് ആക്കിയതോടെ ഇത് ലാഭകരമായ ഒന്നാണെന്ന് മനസിലാക്കിയെന്നും അതുകൊണ്ട് തന്നെ തിരുവനന്തപുരം കെഎസ്ആര്‍ടിസി കോര്‍പ്പറേഷനിലെ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതിനു പുറമെ 10,000 ഇ ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

Exit mobile version