രണ്ടാം കുട്ടനാട് പാക്കേജുമായി സര്‍ക്കാര്‍; 1000 കോടി അനുവദിക്കും

1000 കോടി രൂപയാണ് ഇതിനായി ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ വകയിരുത്തിയത്.

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റില്‍ വിപുലമായ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്. 1000 കോടി രൂപയാണ് ഇതിനായി ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ വകയിരുത്തിയത്.

പാക്കേജിന്റെ ഭാഗമായി കായലും ജലാശയങ്ങളും ശുചീകരിക്കും.
പ്ലാസ്റ്റികും മറ്റു മാലിന്യങ്ങളും നീക്കം ചെയ്യും.
എക്കല്‍ അടഞ്ഞ് കായല്‍ തട്ടിന്റെ ഉയരം കൂടിയിട്ടുണ്ട്.
കായലിലെ ചളി നീക്കും, പുറം ബണ്ടിന്റെ അറ്റകുറ്റപ്പണിക്കായി 47 കോടി
കിഫ്ബി സഹായത്തോടെ നടപ്പാക്കുന്ന 230 കോടിയുടെ കുട്ടനാട് കുടിവെള്ളപ്പദ്ധതി നടപ്പ് സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും.
തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷത്തേക്കെങ്കിലും തുറന്ന് വച്ച് ഉപ്പുവെള്ളം കയറ്റി ശുചീകരീക്കണമെന്ന് ധനമന്ത്രി
ശുചീകരിച്ച കുട്ടനാട് വീണ്ടും മലിനപ്പെടാതിരിക്കാന്‍ തോടുകള്‍ ഒറ്റത്തവണ വൃത്തിയാക്കും.
കനാല്‍ പ്രദേശത്ത് ഉറവിടമാലിന്യസംസ്‌കരണം വ്യാപിപ്പിക്കും
മൊബൈല്‍ സെപ്‌റ്റേജ് യൂണിറ്റുകള്‍ വ്യാപകമായി നടപ്പാക്കും. ഇതിന് 25 ശതമാനം മൂലധന സബ്‌സിഡി സര്‍ക്കാര്‍ നല്‍കും.
കായലിലെ മത്സ്യസന്പത്ത് വര്‍ധിപ്പിക്കാന്‍ മീന്‍ കുഞ്ഞുങ്ങളെ സ്ഥിരമായി നിക്ഷേപിക്കും. മത്സ്യകൃഷിക്കായി അഞ്ച് കോടി
16 കോടി ചിലവില്‍ കുട്ടനാട്ടില്‍ പുതിയ താറാവ് ബ്ലീഡിംഗ് ഫാം
പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ എസി റോഡി നവീകരിക്കാന്‍ പദ്ധതി
കുട്ടനാടിലെ പൊതുസ്ഥാപനങ്ങളെല്ലാം പ്രളയത്തെ അതിജീവിക്കുന്ന രീതിയിലാവും
പ്രളയകാലത്ത് മൃഗങ്ങളെ സംരക്ഷിക്കുന്ന ഉയരത്തിലുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും
ഹെലിപാഡോട് കൂടി പുളിങ്കുന്നില്‍ ബഹുനില ആശുപത്രി ഇതിന് ചിലവ് 150 കോടി
പെറ്റ്‌ലാന്‍ഡ് അതോറിറ്റി സഹായത്തോടെ അഞ്ഞൂറ് കോടിയെങ്കിലും കുട്ടനാട് പാക്കേജിന് വിനിയോഗിക്കും

കൂടാതെ, വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി തയാറാക്കും. കുരുമുളക് കൃഷിക്ക് 10 കോടി, പൂ കൃഷിക്ക് അഗ്രി സോണ്‍ അനുവദിക്കും. നാളികേരളത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് പദ്ധതി സൃഷ്ടിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി സര്‍ക്കാര്‍ തയാറാക്കുന്നു. കാപ്പിക്കുരു സംഭരിക്കുമ്പോള്‍ 20 മുതല്‍ 100 ശതമാനം വരെ അധികവില ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Exit mobile version