നാക്ക് പിഴച്ചതല്ല മൈക്ക് ചതിച്ചതാ..! പരിഭാഷയ്ക്കിടെ സതീശന് എട്ടിന്റെ പണി കിട്ടി; കൂടെ നിര്‍ത്തി രാഹുല്‍ ജി

കൊച്ചി: കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണമാണ് കിട്ടിയത്. എന്നാല്‍ രാഹുലിന്റെ പ്രസംഗം പകുതി ആയപ്പോഴേക്കും ട്രോളന്മാര്‍ക്കുള്ള വക കിട്ടി..

ശബ്ദ സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് വിഡി സതീശന് പിഴവു പറ്റിയത് ഒന്നിലേറെ തവണ. എന്നാല്‍ സ്ഥാനം ശരിയല്ലെന്ന വാദത്തെ തുടര്‍ന്ന് 2 തവണ മൈക്കയും കൂടെ സതീശനും സ്ഥലം മാറി നിന്ന് നോക്കി.. എന്നിട്ടും ശരിയായില്ല. ഒടുക്കം രാഹുല്‍ തന്റെ അടുത്ത് പിടിച്ച് നിര്‍ത്തി എന്നിട്ടും രക്ഷയുണ്ടായില്ല.. ഒടുക്കം രാഹുല്‍ മൈക്ക് നീക്കി നല്‍കി. അടിക്കടി പിഴവുകള്‍ വന്നത് രാഹുലിന് തന്നെ മനസ്സിലായെങ്കിലും സ്‌നേഹപൂര്‍വമായിരുന്നു ഇടപെടല്‍.

സമീപത്ത് ഒപ്പം നിര്‍ത്തിയാണു പ്രസംഗവും പരിഭാഷയും പൂര്‍ത്തിയാക്കിയത്. പ്രസംഗം അവസാനിച്ച ശേഷം വിഡി സതീശന്റെ പരിഭാഷ മികച്ചതായിരുന്നെന്ന് രാഹുല്‍ പറഞ്ഞു. ശബ്ദസംവിധാനമാണ് അദ്ദേഹത്തെ കുഴക്കിയതെന്ന് രാഹുല്‍ വിശദീകരിച്ചു. അദ്ദേഹത്തിനു കയ്യടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി അഭ്യര്‍ഥിക്കുകയും ചെയ്തു. ഒപ്പം രാഹുലും കയ്യടിച്ചു.

Exit mobile version