ശബരിമല വിഷയം; നേരത്തെ ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി വാദം ഏറ്റെടുക്കില്ല; പുതിയ അഭിഭാഷകരെ തേടി ബോര്‍ഡ്

വിഷയവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ സംബന്ധിച്ചു നിയമോപദേശം തേടാന്‍ ദേവസ്വം കമ്മീഷ്ണര്‍ ഡല്‍ഹിയിലുള്ള അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്.

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി നേരത്തെ സുപ്രീംകോടതിയില്‍ ഹാജരായ മനു അഭിഷേക് സിങ്വി വീണ്ടും വാദം ഏറ്റെടുക്കില്ലെന്ന് വിവരം. പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ ബോര്‍ഡ് ശ്രമം തുടങ്ങി. വിഷയവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ സംബന്ധിച്ചു നിയമോപദേശം തേടാന്‍ ദേവസ്വം കമ്മീഷ്ണര്‍ ഡല്‍ഹിയിലുള്ള അഭിഭാഷകരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്.

അതെസമയം വിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും നവംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും. 3 റിട്ട് ഹര്‍ജികളും 19 റിവ്യൂ ഹര്‍ജികളുമാണ് മണ്ഡലകാലത്തിനു മുമ്പ് വാദം കേള്‍ക്കും.

യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണോ മറ്റു നിയമ മാര്‍ഗങ്ങള്‍ സ്വീകരിക്കണോ എന്ന കാര്യം അഭിഭാഷകരുമായുള്ള ചര്‍ച്ചകള്‍ ശേഷം തീരുമാനിക്കും. മണ്ഡലകാലത്തിനു മുന്‍പു പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാണു ബോര്‍ഡ് ആഗ്രഹിക്കുന്നത്. സുപ്രീംകോടതിയില്‍ ശബരിമല വിഷയം വീണ്ടുമെത്തുമ്പോള്‍ പിഴവുകളുണ്ടാകാതിരിക്കാന്‍ കരുതലോടെയാണു നീക്കം

Exit mobile version