പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണപരമായ അവകാശം; സുപ്രീം കോടതി വാദം കേള്‍ക്കല്‍ ഇന്നും തുടരും

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം വാദം പൂര്‍ത്തിയായ ശേഷം തീരുമാനം എടുക്കാമെന്ന് കോടതി ഇന്നലെ അറിയിച്ചിരുന്നു

ന്യൂഡല്‍ഹി: പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണപരമായ അവകാശവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി വാദം കേള്‍ക്കല്‍ ഇന്നും തുടരും. ഇതുമായി ബന്ധപ്പെട്ട് പുതിയ അമിക്കസ്‌ക്യുറീയെ തീരുമാനിക്കുന്ന കാര്യവും സുപ്രീംകോടതി ഇന്ന് പരിശോധിക്കും. ജസ്റ്റിസുമാരായ യുയു ലളിത്, ഇന്ദു മല്‍ഹോത്ര തുടങ്ങിയവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യം വാദം പൂര്‍ത്തിയായ ശേഷം തീരുമാനം എടുക്കാമെന്ന് കോടതി ഇന്നലെ അറിയിച്ചിരുന്നു. ക്ഷേത്രം പൊതുസ്വത്താണെന്നും ക്ഷേത്രഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം വ്യക്തമാക്കിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കുക.

Exit mobile version