കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കടന്നെല്ലിന്റെ ആക്രമണം; കൂടിന് കല്ലെറിഞ്ഞത് കളി കാണാനെത്തിയവരില്‍ രണ്ട് പേര്‍!

കടന്നല്‍ ഇളകിയതോടെ കളി അല്‍പസമയം നിര്‍ത്തിവച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കടന്നല്‍ കൂട് ഇളകി. നിരവധി പേര്‍ക്ക് കടന്നെല്ലിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരില്‍ പത്ത് വയസുകാരനും ഉള്‍പ്പെടുന്നുണ്ട്.

കളി കാണാനെത്തിയവരില്‍ രണ്ടു പേരാണ് കടന്നല്‍ കൂടിന് കല്ലെറിഞ്ഞത്. കടന്നല്‍ ഇളകിയതോടെ കളി അല്‍പസമയം നിര്‍ത്തിവച്ചു. പിന്നീട് പുനരാരംഭിച്ചു.

ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സ് നാലാം ഏകദിനമാണ് കാര്യവട്ടത്ത് നടക്കുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളിലെ വിജയം തുടരാനുറച്ചാണ് ഇന്ത്യ എ ഇറങ്ങിയത്.

Exit mobile version