പരുന്ത് കടന്നല്‍ക്കൂട് കൊത്തിയിട്ടു: തലയില്‍ വീണ ബൈക്ക് യാത്രക്കാരന്റെ നിലഗുരുതരം

തിരൂര്‍: മരത്തിന് മുകളില്‍ നിന്ന് പരുന്ത് കൊത്തിയിട്ട കടന്നല്‍ക്കൂട് തലയില്‍
വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. തൃപ്രങ്ങോട് സ്വദേശി കിരണിനാ(20)ണ് കടന്നലുകളുടെ കൂട്ട ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്.

കഴിഞ്ഞ ദിവസം ആലിങ്ങല്‍ റോഡില്‍ ബൈക്ക് നിര്‍ത്തിയപ്പോഴാണ് സംഭവം.
മരത്തിനു മുകളിലുണ്ടായിരുന്ന വലിയ കടന്നല്‍ക്കൂട് പരുന്ത് കൊത്തി താഴെയിട്ടപ്പോള്‍ വീണത് കിരണിന്റെ തലയിലായിരുന്നു. അപകടം മനസ്സിലാക്കി രക്ഷപ്പെടാന്‍ വേഗത്തില്‍ ബൈക്ക് ഓടിച്ചെങ്കിലും കടന്നല്‍ക്കൂട്ടം പിന്തുടര്‍ന്നെത്തി ആക്രമിച്ചു.
പരിസരത്തുണ്ടായിരുന്ന 2 പേര്‍ക്കും കുത്തേറ്റു.

കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ തലയിലും ദേഹത്തും തറച്ചു കയറിയ അറുപതില്‍പരം കടന്നല്‍ കൊമ്പുകള്‍ പറിച്ചെടുത്തു. മാസങ്ങള്‍ക്കു മുന്‍പ് തൃപ്രങ്ങോട്ട് തേങ്ങയിടാന്‍ കയറിയ യുവാവിനെ കടന്നല്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

Exit mobile version