തിരുവനന്തപുരത്ത് തൊഴിലുറപ്പ് പണിക്കിടെ 7 പേര്‍ക്ക് കടന്നലിന്റെ കുത്തേറ്റു, ഒരാള്‍ മരിച്ചു

എടത്തിരുത്തിയിലാണ് സംഭവം.

തിരുവനന്തപുരം: തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളി കടന്നല്‍ കുത്തേറ്റു മരിച്ചു. 70 വയസുള്ള തിലകനാണ് മരിച്ചത്. ഏഴ് തൊഴിലാളികള്‍ക്ക് കടന്നലിന്റെ കുത്തേറ്റു. എടത്തിരുത്തിയിലാണ് സംഭവം.

എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് തോട് വൃത്തിയാക്കിയിരുന്നു. പുല്‍ക്കാടുകള്‍ വെട്ടുന്നതിനിടെ കടന്നല്‍ കൂട് ഇളകി തൊഴിലുറപ്പ് തൊഴിലാളികളെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.

കടന്നല്‍ കുത്തേറ്റ തിലകനുള്‍പ്പടെയുള്ളവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിലകന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് തൊഴിലാളികളെ കരാഞ്ചിറ, കാട്ടൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സതേടി.

Exit mobile version