കല്ല്യാണത്തിനിടെ കടന്നല്‍ ആക്രമണം: കുത്തേറ്റ 12 പേര്‍ ചികിത്സയില്‍

ഭോപ്പാല്‍: കല്ല്യാണത്തിനിടെ കടന്നല്‍ ആക്രമണം. ഒട്ടേറെപ്പേര്‍ക്ക് കടന്നല്‍ക്കുത്തേറ്റു. മധ്യപ്രദേശിലാണ് സംഭവം. 12 പേര്‍ ചികില്‍സയിലാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഇവരെ ഐസിയുവിലേക്ക് മാറ്റി. ഗുണ ജില്ലയിലാണ് സംഭവം നടന്നത്.

വിവാഹം നടന്ന ഹോട്ടലിന്റെ മേല്‍ക്കൂരയില്‍ ഉണ്ടായിരുന്ന കടന്നല്‍ കൂട്ടില്‍ നിന്നായിരുന്നു ആക്രമണം. ഉടന്‍ തന്നെ മെഡിക്കല്‍ സംഘം സ്ഥലത്ത് എത്തുകയും പരുക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു.

കടന്നല്‍ക്കൂട് ഇളകിയത് എങ്ങനെയെന്ന് പരിശോധിച്ച് വരികയാണെന്ന് ഹോട്ടല്‍ മാനേജ്‌മെന്റ് അറിയിച്ചു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

Exit mobile version