ഒറ്റപ്പാലത്ത് ദമ്പതികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

നെല്ലിക്കുറിശ്ശി സ്വദേശികളായ സോമശേഖരന്‍(51), ഭാര്യ മിനിത(44) എന്നിവരാണ് മരിച്ചത്.

ഒറ്റപ്പാലം: പാലക്കാട് പത്തിരിപ്പാല അതിര്‍ക്കാട്ടുള്ള റെയില്‍വേ ട്രാക്കില്‍ ദമ്പതികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുറിശ്ശി സ്വദേശികളായ സോമശേഖരന്‍(51), ഭാര്യ മിനിത(44) എന്നിവരാണ് മരിച്ചത്.

മിനിതയുടെ ചികിത്സയ്ക്കായി തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്കെന്നു പറഞ്ഞാണ് ഇരുവരും വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതേസമയം സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version