സഞ്ചാര സ്വാതന്ത്യം തടസപ്പെടുത്തി നടത്തുന്ന ജാഥകള്‍ക്ക് തലസ്ഥാന നഗരിയില്‍ നിയന്ത്രണം

രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ മാത്രമേ ഇനി പ്രകടനങ്ങളും ജാഥകളും അനുവദിക്കൂവെന്ന് പോലീസ് പറഞ്ഞു

തിരുവനന്തപുരം: സഞ്ചാര സ്വാതന്ത്യം തടസപ്പെടുത്തി നടത്തുന്ന ജാഥകള്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നു. അതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ ഇനിമുതല്‍ ജാഥകള്‍ക്ക് നിയന്ത്രണം. ഒരാഴ്ച മുമ്പ് അനുമതി വാങ്ങാതെ ജാഥകള്‍ അനുവദിക്കില്ലെന്ന് പോലീസ് പറയുന്നു.

അതോടൊപ്പം ഉച്ചയ്ക്ക് ശേഷം ജാഥകള്‍ നടത്തുന്നത് തടയുമെന്നും പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ വ്യക്തമാക്കി, രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ മാത്രമേ ഇനി പ്രകടനങ്ങളും ജാഥകളും അനുവദിക്കൂവെന്ന് പോലീസ് പറഞ്ഞു.

കൂടാതെ ഗതാഗതം തടസപ്പെടാത്ത രീതിയില്‍ ഒരു വശത്ത് കൂടെ മാത്രമേ ജാഥ പോവുന്നുള്ളൂ എന്ന് പോലീസ് ഉറപ്പാക്കുകയും ചെയ്യും. പ്രകടനങ്ങള്‍ക്കായി എത്തുന്ന ആളുകളുടെ വാഹനങ്ങള്‍, പ്രകടനം പോകുന്ന വഴിയില്‍ നിര്‍ത്താനും അനുവദിക്കില്ല.

Exit mobile version