വീട്ടില്‍ കയറാനും കുട്ടികളെ കാണാനും അനുവദിക്കണം; ഭര്‍ത്താവിനും തനിക്കും കൗണ്‍സിലിംഗ് വേണം, പുതിയ ആവശ്യവുമായി കനക ദുര്‍ഗ കോടതിയില്‍

അതേസമയം തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും കോടതി വിധി വന്ന ശേഷം താന്‍ പത്ര സമ്മേളനം നടത്തുമെന്നും കനക ദുര്‍ഗ അറിയിച്ചു

മലപ്പുറം: ശബരിമല ദര്‍ശനം നടത്തിയതിന്റെ പേരില്‍ വീട്ടില്‍ നിന്ന് പുറത്തായ തനിക്ക് മക്കളെ കാണാനും വീട്ടില്‍ കയറാനും അനുവദിക്കണമെന്ന കനക ദുര്‍ഗയുടെ അപേക്ഷ പുലാമന്തോള്‍ ഗ്രാമ ന്യായാലായം അടുത്ത മാസത്തേക്ക് മാറ്റി. അതേ സമയം തനിക്കും ഭര്‍ത്താവിനും കൗണ്‍സിലിംഗ് വേണമെന്നും കനകദുര്‍ഗ്ഗ കോടതിയില്‍ ആവശ്യപ്പെട്ടു.

അതേസമയം തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും കോടതി വിധി വന്ന ശേഷം താന്‍ പത്ര സമ്മേളനം നടത്തുമെന്നും കനക ദുര്‍ഗ അറിയിച്ചു. അടുത്ത മാസം നാലാം തീയ്യതിയാണ് ഇവരുടെ കേസ് കോടതി വീണ്ടും പരിഗണിക്കുക.

ശബരിമലയില്‍ ദര്‍ശനം നടത്തിയത് കാരണം ഇവരെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍ത്താവും സഹോദരനും നിലപാടെടുത്തതിനെ തുടര്‍ന്നാണ് കനക ദുര്‍ഗയെ സര്‍ക്കാര്‍ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റി. ഇവര്‍ക്ക് പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Exit mobile version