ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ കടുവയുടെ ആക്രമണം;ഒരാള്‍ കൊല്ലപ്പെട്ടു

കേരള-കര്‍ണാടക അതിര്‍ത്തിയായ പുല്‍പള്ളിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലമുള്ള സ്ഥലത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്.

പുല്‍പ്പള്ളി: ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുണ്ടറ സ്വദേശിയായ ചിന്നപ്പയാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേരള-കര്‍ണാടക അതിര്‍ത്തിയായ പുല്‍പള്ളിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാത്രം അകലമുള്ള സ്ഥലത്താണ് കടുവയുടെ ആക്രമണം ഉണ്ടായത്.

രാത്രിയിലോ പുലര്‍ച്ചയോ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചിന്നപ്പയെ കടുവ ആക്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കര്‍ണാടക വനംവകുപ്പ പുറത്തുവിട്ടില്ല. ഈ പ്രദേശങ്ങളിലൂടെ യാത്രപാടില്ലെന്ന് വനം വകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചിന്നപ്പ കൊല്ലപ്പെട്ടതിന് 15 കിലോമീറ്റര്‍ ഇപ്പുറം കേരളത്തില്‍ വളര്‍ത്തുജീവികള്‍ക്ക് നേരെ കടുവയുടെ ആക്രമണം ഉണ്ടായിരുന്നു.

Exit mobile version