മൂന്നാറില്‍ ശുചീകരണ പ്രവര്‍ത്തനം;’ക്ലീനാക്കാന്‍’ മുന്നിട്ടിറങ്ങി സബ് കളക്ടര്‍ രേണു രാജ്

പൊതു ജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം, തുടര്‍ ശുചീകരണത്തിന് പദ്ധതിയിട്ടുമാണ് സബ്കളക്ടറുടെ നീക്കം.

മൂന്നാര്‍: മാലിന്യ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ മൂന്നാറിനെ ശുചീകരിക്കാന്‍ മുന്നിട്ടിറങ്ങി ദേവികുളം സബ് കളക്ടര്‍ രേണു രാജ്. പൊതു ജന സഹകരണത്തോടെ മൂന്നാറിനെ മാലിന്യമുക്തമാക്കുന്നതിനൊപ്പം, തുടര്‍ ശുചീകരണത്തിന് പദ്ധതിയിട്ടുമാണ് സബ്കളക്ടറുടെ നീക്കം.

ദിവസേന ആയിരക്കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന മൂന്നാറില്‍ മാലിന്യ പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് ശുചീകരണവുമായ് സബ് കളക്ടര്‍ തന്നെ മുന്നിട്ടിറങ്ങിയത്.

പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണം. പൊതു സ്ഥലങ്ങളിലെങ്ങും കുന്നുകൂടിയിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തു കൊണ്ടായിരുന്നു തുടക്കം. മാലിന്യമുക്ത പ്രദേശമായി മൂന്നാറിനെ നിലനിര്‍ത്തുകയാണ് ലക്ഷ്യം. വ്യാപാരികളുടേയും സഹകരണത്തോടെ പ്ലാസ്റ്റിക് ഫ്രീ മേഖലയാക്കി മൂന്നാറിനെ മാറ്റുന്നതടക്കമുള്ള പരിപാടികളും പദ്ധതിയിലുണ്ട്.

Exit mobile version