വീണ്ടും കോപ്പിയടിച്ച് പിഎസ്‌സി ! പബ്ലിക് പ്രോസിക്യൂട്ടര്‍ പരീക്ഷയിലെ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ റാങ്ക് ഫയലില്‍ നിന്നെന്ന് പരാതി

തിരുവനന്തപുരം: പിഎസ്സി നടത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ പരീക്ഷയിലെ 80 ശതമാനം ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്റെ റാങ്ക് ഫയലില്‍ നിന്നെന്ന് ആരോപണം. ആകെ ചോദിച്ച 100 മാര്‍ക്കിന്റെ ചോദ്യങ്ങലില്‍ 80 മാര്‍ക്കിന്റെ ചോദ്യങ്ങളും സ്വകാര്യ സ്ഥാപനത്തിന്റെ റാങ്ക് ഫയലില്‍ നിന്നാണെന്ന് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പരീക്ഷയിലെ 80 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ യൂണിവേഴ്‌സല്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ക്വസ്റ്റ്യന്‍ ഫോര്‍ ജൂഡീഷ്യല്‍ സര്‍വ്വീസ് എന്ന സ്ഥാപനത്തിന്റെ റാങ്ക് ഫയലില്‍ നിന്നുള്ളതാണെന്നാണ് പരാതി. ചോദ്യങ്ങളും ഓപ്ഷനുകളും സമാനമാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും പരീക്ഷ റദ്ദാക്കണമെന്നും ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഉടന്‍ പിഎസ്‌സിക്ക് പരാതി നല്‍കും. പരാതികള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും കിട്ടിയാല്‍ വിശദമായി പരിശോധിക്കാമെന്നും ചെയര്‍മാന്‍ എംകെ സക്കീര്‍ പ്രതികരിച്ചു.

Exit mobile version