സെയില്‍സ് മാന്റെ കണ്ണ് വെട്ടിച്ച് വള മോഷ്ടിച്ച് മുങ്ങിയ യുവതി സിസിടിവിയില്‍ കുടുങ്ങി..!യുവതിക്കായി വലവിരിച്ച് പോലീസ്

കൊച്ചി: ജ്വല്ലറിയില്‍ കയറി തന്ത്രപരമായി വളമോഷ്ടിച്ച് മുങ്ങിയ യുവതിക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. വള വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവതി വള തിരയുന്നതിനിടെ മോഷണം നടത്തുകയായിരുന്നു. സെയില്‍സ് മാന്‍ ഇല്ലാത്ത സമയത്ത് വള മോഷ്ടിച്ച് ബാഗിലേക്ക് വെച്ച യുവതി പിന്നീട് അമ്മയെ വിളിച്ചു വരാം എന്നു പറഞ്ഞ് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

മോഷണം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംശയം തോന്നാത്ത വിധത്തിലായിരുന്നു യുവതിയുടെ പെരുമാറ്റമെന്ന് കടയുടമ പറഞ്ഞു. യുവതി കടയില്‍ നിന്നിറങ്ങിയ ശേഷം സ്വര്‍ണ്ണവള സൂക്ഷിച്ചിരുന്ന ട്രേയുടെ ഭാരം നോക്കിയപ്പോഴായിരുന്നു സ്വര്‍ണ്ണം മോഷ്ടിച്ചതായി തിരിച്ചറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.

Exit mobile version