‘ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോള്‍ മനസിലായി, ആരെക്കുറിച്ചും എന്തും പറയാമെന്ന ഹുങ്കാണ് ഇവിടെ കണ്ടത്’ സെന്‍കുമാറിനെതിരെ ഗണേഷ് കുമാര്‍

ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോള്‍ മനസിലായെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

കൊല്ലം: മുന്‍ ഡിജിപി സെന്‍കുമാറിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ വിമര്‍ശനമുന്നയിച്ച ടിപി സെന്‍കുമാറിന്റെ നടപടിയെയാണ് ഗണേഷ് വിമര്‍ശിച്ചത്. ഒരു സാധുമനുഷ്യനെ വേട്ടയാടിയത് ആരാണെന്ന് ഇപ്പോള്‍ മനസിലായെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

ആരെക്കുറിച്ചും എന്തും പറയാം എന്ന ഹുങ്കാണ് സെന്‍കുമാറിനെന്നും സെന്‍കുമാറിന്റ മനസിലെ പക ഇനിയും തീര്‍ന്നിട്ടില്ലെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ പദവികളിലിരുന്ന് സെന്‍കുമാര്‍ സുഖിച്ചപ്പോള്‍ ജീവിതത്തില്‍ ഉള്ളതെല്ലാം നഷ്ടമായ അവസ്ഥയിലായിരുന്നു നമ്പി നാരായണനെന്നും ഗണേഷ് പറഞ്ഞു.

നമ്പി നാരായണന് ഇത്തവണ പത്മഭൂഷണന്‍ കിട്ടയതെങ്കില്‍ അടുത്ത തവണ ഗോവിന്ദ ചാമിയ്‌ക്കോ മറിയം റഷീദയ്ക്കും കിട്ടുമെന്നും നമ്പി നാരായണന്‍ യാതൊരു വിധത്തിലുമുള്ള അര്‍ഹതയും ഇല്ലെന്നുമായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം.

Exit mobile version