നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് രാഷ്ട്രപതിയാണ്, സെന്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ല; പിഎസ് ശ്രീധരന്‍പിള്ള

അതേ സമയം നമ്പി നാരായണന്‍ ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണെന്നും പുരസ്‌കാരത്തിനുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്ന് സെന്‍കുമാര്‍ ചോദിച്ചിരുന്നു

തിരുവനന്തപുരം: ഐഎസ്ആര്‍ഒയുടെ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് രാഷ്ട്രപതി പത്മഭൂഷണ്‍ നല്‍കിയതിനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.

രാഷ്ട്രപതിയാണ് നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് എന്നും, സംസ്ഥാന സര്‍ക്കാരാണ് രാഷ്ട്രപതിക്ക് ലിസ്റ്റ് അയച്ചു നല്‍കിയതെന്നും അതുകൊണ്ടു തന്നെ പത്മഭൂഷണ്‍ നല്‍കിയതിനെ സ്വാഗതം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേ സമയം നമ്പി നാരായണന്‍ ശരാശരിയില്‍ താഴെയുള്ള ശാസ്ത്രജ്ഞനാണെന്നും പുരസ്‌കാരത്തിനുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയതെന്ന് സെന്‍കുമാര്‍ ചോദിച്ചിരുന്നു. അവാര്‍ഡ് നല്‍കിയവര്‍ ഇത് വിശദീകരിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

Exit mobile version